കടുമേനി ഈസ്റ്റ് പ്രസാദ് എൻ ആർ റോഡ് നാടിന് സമർപ്പിച്ചു ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ജോസഫ് മുത്തോലി ഉത്ഘാടനം നിർവ്വഹിച്ചു
കടുമേനി : കോൺക്രീറ്റ് ചെയ്ത് പുനർനിർമ്മിച്ച കടുമേനി ഈസ്റ്റ് റോഡ് ഉദ്ഘാടനം ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ജോസഫ് മുത്തോലിനിർവ്വഹിച്ചു.
ചടങ്ങിൽ 15 ാം വാർഡ് മെമ്പർ മേഴ്സി മാണി അധ്യക്ഷത വഹിച്ചു. 12-ാംവാർഡ് മെമ്പർ സിന്ധു ടോമി, സി. ക്ലെയർ , ജിജോ പി ജോസഫ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിൽ കെ.എൻ മുരളീധരൻ സ്വാഗതവും , രാഘവൻ പോത്തേര നന്ദിയും പറഞ്ഞു. കടുമേനിയുടെ സാമൂഹിക സാംസ്കരിക രാഷ്ട്രീയ രംഗത്ത് നിറ സാന്നിധ്യമായിരുന്ന മൺമറഞ്ഞ പ്രസാദ് നാരകത്തോലിനെ യോഗത്തിൽ അനുസ്മരിച്ചു.
No comments