Breaking News

ബി എം എസ് നേതാവിന്റെ ബൈക്ക് മോഷ്ടിച്ച ഒരാള്‍ അറസ്റ്റില്‍


കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗില്‍ നിന്ന് ബിഎംഎസ് നേതാവിന്റെ ബൈക്ക് മോഷ്ടിച്ച്  കടന്നു കളഞ്ഞ യുവാക്കളില്‍ ഒരാളെ എ ഐ ക്യാമറയുടെ സഹായത്തോടെ ഹൊസ്ദുര്‍ഗ് പോലീസ് പിടികൂടി . കോഴിക്കോട്  കാരയാട് യോഗി കുളങ്ങാര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വി പി.അഭിനവ് (19) നെ മേപ്പയൂര്‍ പോലീസ് സ്റ്റേഷന്‍ പരിയില്‍ നിന്ന്  ഹൊസ്ദുര്‍ഗ് പോലീസ് പിടികൂടിയത്.

 കഴിഞ്ഞ ജൂണ്‍ 27നാണ്   പുതിയകോട്ട മദന്‍ ആര്‍ക്കേഡ് ബില്‍ഡിംഗിന്റെ പാര്‍ക്കിങ് ഏരിയയില്‍ പാര്‍ക്ക് ചെയ്ത  ബിഎംഎസ്  മടിക്കൈ മേഖല വൈസ് പ്രസിഡന്റും  പുതിയകോട്ടയിലെ ചുമട്ടുതൊഴിലാളിയുമായ ഏച്ചിക്കാനം ചെമ്പിലോട്ടെ കെ.ഭാസ്‌കരന്റെ കെഎല്‍ 14 എഫ് 1014 നമ്പര്‍  ഹീറോ പാഷന്‍ പ്ലസ് ബൈക്ക്   മോഷണം പോയത്. ഹെല്‍മറ്റ് ധരിക്കാതെ ഓടിച്ച് 

 നിയമ ലംഘനം നടത്തിയതിന് 9500 രൂപ വീതം പിഴയടക്കാന്‍ ഭാസ്‌കരന്  നോട്ടീസ് ലഭിച്ചിരുന്നു. മോഷ്ടിച്ച ബൈക്കില്‍

ഹെല്‍മറ്റ് ധരിക്കാതെ കോഴിക്കോട് വരെ ഓടിച്ച് പോകുന്നതിനിടെ നിരവധി എ ഐ ക്യാമറയില്‍ യുവാക്കളുടെ ചിത്രം പതിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഭിനവ് പിടിയിലായത്. മോഷ്ടിച്ച ബൈക്കും കൂട്ടു പ്രതിയെയും കണ്ടെത്താനായിട്ടില്ല .പ്രതിയെ ഇന്നലെ അര്‍ദ്ധരാത്രിയോടെ കാഞ്ഞങ്ങാട് എത്തിച്ചു. തെളിവടുപ്പിന് ശേഷം  ഇന്ന് ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.

No comments