കിനാനൂർ കരിന്തളം 'വനിതോത്സവം' ഭിന്നശേഷി കലാ കായികമേള ജനുവരിയിൽ ചായ്യോത്തും ബിരിക്കുളത്തും സംഘാടകസമിതി രൂപീകരിച്ചു
ചായ്യോത്ത്: കിനാനൂർ - കരിന്തളം പഞ്ചായത്ത് 'വനിതോത്സവം' ഭിന്നശേഷി കലാ കായികമേള ജനുവരിയിൽ ചായ്യോത്ത് വെച്ച് നടക്കും 'കായിക മേള ബിരിക്കുളത്താണ്. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി സംഘാടകസമിതി രൂപീകരണ യോഗം ഉൽഘാടനം ചെയ്തു. പഞ്ചായത്തംഗം പി. ധന്യ അധ്യഷയായി. ഷൈജമ്മ ബെന്നി.കെ.വി. അജിത് കുമാർ പാറക്കോൽ രാജൻ. ഉഷാ രാജു എച്ച്.ഐ. സുരേഷ് കെ. കൈരളി കെ.വി.നാരായണൻ എന്നിവർ സംസാരിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ പി.സി. സുമ സ്വാഗതം പറഞ്ഞു ഭാരവാഹികൾ: ടി.കെ.രവി (ചെയർമാൻ) ഷൈജമ്മ ബെന്നി (വൈസ് ചെയർമാൻ) പി.സി. സുമ ക്രൺവീനർ) പി. ധന്യ (ജോയിന്റ് കൺവീനർ)
No comments