നീന്തലിൽ സംസ്ഥാന മത്സരത്തിലേക്ക് കോടോത്ത് ഡോ.അംബേദ്കർ ഗവ: ഹയർ സെക്കൻഡറി സ്‌കൂളിലെ അഭിഷേക്
രാജപുരം: അക്വാടിക് സെന്റര്‍ പള്ളിക്കരയില്‍ വച്ച് നടന്ന കാസര്‍കോട് റവന്യു ജില്ലാ നീന്തല്‍ മത്സരത്തില്‍ 50 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക് ഒന്നാം സ്ഥാനം നേടിയ എം.അഭിഷേക് നീന്തലില്‍ സംസ്ഥാന മത്സരത്തിലേക്ക്.
കോടോത്ത് ഡോ.അംബേദ്കര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാന തല വോളി ബോള്‍ മത്സരത്തിലും നീന്തല്‍ മത്സരത്തിലും പങ്കെടുത്തിരുന്നു. പണാംകോട് ചെക്ക് ഡാമില്‍ വച്ചാണ് നീന്തല്‍ പരിശീലനം സ്വായത്തമാക്കിയത്. അട്ടേങ്ങാനം നാരായണന്‍ എം സജന ശ്രീധരന്‍ ദമ്പതികളുടെ മകനാണ് ഈ കൊച്ചു മിടുക്കന്‍.
No comments