കോട്ടമലയിൽ ദളിത് വിദ്യാർത്ഥിയുടെ മുടി മുറിച്ചുമാറ്റിയ സംഭവം: അധ്യാപിക മുൻകൂർ ജാമ്യഹരജി നൽകി
ഭീമനടി: സ്കൂൾ അസംബ്ലിയിൽ വെച്ച് ദളിത് വിദ്യാർത്ഥിയുടെ തലമുടി മുറിച്ച സംഭവത്തിൽ പ്രധാനാധ്യാപിക ഷേർളി ജോസഫിനെ അറസ്റ്റു ചെയ്യാത്തതിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു.
നിരവധി ദളിത് സംഘടനകൾ പ്രതിഷേധവുമായി രംഗത്തു വരികയും ചിലർ സ്കൂളിലേക്ക് മാർച്ച് നടത്തുകയും ചെയ്തു.
ഷേർളി ജോസഫ് കാസർകോട് ജില്ലാ സെഷൻസ് കോടതി യിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ജാമ്യാപേക്ഷ ഈ മാസം ഏഴിന് കോടതി പരിഗണിക്കും. സംഭവം നടന്നതുമുതൽ പ്രധാനധ്യാപിക ഒളിവിലാണ്. നർക്കിലക്കാട് കോട്ടമല എം.ജി.എം എ.യു.പി സ്കൂളിൽ കഴിഞ്ഞ മാസം 19 നാ ണ് സ്കൂൾ അസംബ്ലിയിൽ വെച്ച് പ്രധാനാധ്യാപിക ദളിത് വിദ്യാർത്ഥിയുടെ മുടിമുറിച്ചു വിവാദമായ സംഭവം നടന്നത്. ചിറ്റാരിക്കാൽ പോലീസ് ചാർജ് ചെയ്ത കേസ് പിന്നീട് ജില്ലാ എസ്എംഎസ് ഏറ്റെടുക്കുകയും ഡിവൈഎസ്പി എ.എം. മാത്യുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണസംഘം സ്കൂളിലെത്തി സഹപാഠിക ളിൽ നിന്നും അധ്യാപകരിൽ നിന്നും കുട്ടിയുടെ രക്ഷിതാക്കളിൽ നിന്നും മൊഴിയെടുക്കുകയും സ്കൂൾ കോമ്പൗണ്ടിൽ നിന്നും കുട്ടിയുടെ മുറിച്ചുമാറ്റിയ മുടി കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
No comments