Breaking News

കുന്നുംകൈ ചെന്നടുക്കം ഭീമനടി വഴി കൊന്നക്കാടേക്ക് കെ എസ് ആർ ടി സി ബസ്സ് അനുവദിക്കണം ; ചെന്നടുക്കം എ കെ ജി പുരുഷ സ്വയം സഹായ സംഘത്തിന്റെ പതിമൂന്നാം വാർഷികം സമാപിച്ചു


ഭീമനടി : ചെന്നടുക്കം എ കെ ജി പുരുഷ സ്വയം സഹായ സംഘത്തിന്റെ പതിമൂന്നാം വാർഷികം ചെന്നടുക്കത്ത് വെച്ച് ചേർന്നു. യോഗം സി പി എം ഭീമനടി ലോക്കൽ സെക്രട്ടറി പി വി തമ്പാൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സംഘത്തിന്റെ പുതിയ സെക്രട്ടറിയായി ഉഷീദ് കുമാറിനെയും പ്രസിഡന്റായി ടി കെ വിജയനെയും തെരഞ്ഞെടുത്തു.കാഞ്ഞങ്ങാട് ഡിപ്പോയിൽനിന്ന് കുന്നുംകൈ ചെന്നടുക്കം ഭീമനടി വഴി കൊന്നക്കാടേക്ക് കെ എസ് ആർ ടി സി ബസ്സ് അനുവദിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

No comments