Breaking News

ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ


ജില്ലയില്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കി വരുന്ന കൊറഗ സ്‌പെഷ്യല്‍ പ്രൊജക്ടില്‍ സ്‌പെഷ്യല്‍ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ( യോഗ്യത എം.എസ്.ഡബ്ല്യു / ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം, ട്രൈബല്‍ മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, ഹോണറേറിയം പ്രതിമാസം 30,000 രൂപ), അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ (യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ട്രൈബല്‍ മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, ഹോണറേറിയം 20,000 രൂപ) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രത്യേക എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം, പദ്ധതി പ്രദേശത്ത് താമസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍, കന്നഡ, തുളു ഭാഷകള്‍ കൈകാര്യം ചെയ്യുന്നവര്‍, കൂടാതെ കൊറഗ വിഭാഗത്തില്‍പ്പെട്ടവര്‍ എന്നിവര്‍ക്ക് പ്രഥമ പരിഗണനയുണ്ടാകും. നിയമന കാലാവധി ഒരുവര്‍ഷം. ബയോഡാറ്റയും, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, വെള്ള കടലാസില്‍ എഴുതി തയ്യാറാക്കിയ അപേക്ഷ സഹിതം നവംബര്‍ 20ന് വൈകിട്ട് അഞ്ചിനകം ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ നല്‍കണം. യാതൊരു കാരണവശാലും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം നല്‍കേണ്ടതില്ല. വിലാസം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്‌റ്റേഷന്‍, കാസര്‍കോട്, പിന്‍ 671 123. ഫോണ്‍ 04994 256111, 9747534723.


അധ്യാപക അഭിമുഖം നവംബര്‍ 13ന്


കാഞ്ഞങ്ങാട് ജി.ആര്‍.എഫ്.ടി.എച്ച്.എസ് ഫോര്‍ ഗേള്‍സ് സ്‌കൂളില്‍ മൈക്രോടീച്ചിംഗ് വിഭാഗത്തില്‍ ഒഴിവുള്ള മാത്‌സ്, ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, ബയോളജി എന്നീ വിഷയങ്ങളില്‍ താത്ക്കാലിക അധ്യാപക ഒഴിവ്. ബന്ധപ്പെട്ട വിഷയങ്ങളിലുള്ള ബിരുദവും, ബി.എഡുമാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 13ന് രാവിലെ 11ന് ഓഫീസില്‍ എത്തണം. ഫോണ്‍ 9447812904.


നേഴ്‌സ് കൂടിക്കാഴ്ച്ച നവംബര്‍ 13ന്


കാസര്‍കോട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനമായ യുണൈറ്റഡ് മെഡിക്കല്‍ സെന്ററിലേക്ക് 14 നേഴ്‌സ് ഒഴിവ്. യോഗ്യത ബി.എസ്.സി നഴ്‌സിംഗ്, ജി.എന്‍.എം, എ.എന്‍.എം) താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 13ന് രാവിലെ 10ന് കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ച്ചയ്ക്ക് എത്തണം.

No comments