പാസിംഗ് ഔട്ട് ദിനത്തിൽ ഓക്സിജൻ കോൺസെൻട്രേറ്റർ സംഭാവന നൽകി മാലോത്ത് കസബയിലെ കുട്ടി പോലീസുകാർ
സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന പാസിംഗ് ഔട്ട് പരേഡിൽ സി ആർ പി എഫിലെ ഡി ഐ ജി പോളി പി പി കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു.മനുഷ്യത്വവും, പൗരബോധവും കേഡറ്റുകളിൽ നിറയ്ക്കുന്നതിന് ആവശ്യമായ ഇത്തരം സാമൂഹ്യ ഇടപെടലുകൾ നടത്തുന്ന കസബ എസ് പി സി യെ അദ്ദേഹം അഭിനന്ദിച്ചു.കാസറഗോഡ് എസ് പി സി പ്രൊജക്റ്റ് അസിസ്റ്റൻറ് നോഡൽ ഓഫീസർ തമ്പാൻ ടി,
വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സതീശൻ എം,
പഞ്ചായത്ത് അംഗം അലക്സ് നേടിയ കാലായിൽ, പി ടി എ പ്രസിഡൻറ് സനോജ് മാത്യു, എസ് എം സി ചെയർമാൻ ദിനേശൻ കെ, പ്രിൻസിപ്പൽ ഇൻ ചാർജ് ദീപ ജോസ്, പ്രധാന അധ്യാപകൻ ശങ്കരൻ കെ ,സി പി ഓ മാരായ റെജികുമാർ, അനീഷ് കുമാർ, ഷാലി വി ജെ ,പാലിയേറ്റീവ് പ്രവർത്തക ബിന്ദു സുധാകരൻ,
എസ് പി സി ചാർജ് വാഹകരായ ജോജിത പിജി ,സുഭാഷ് വൈ എസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
No comments