Breaking News

സാധനങ്ങളുടെ വിലവർദ്ധനവിന് പുറമെ വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച പിണറായി സർക്കാർ ജന ജീവിതം ദുസഹമാക്കി ; പനത്തടി മണ്ഡലം മഹിളാ കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ സമാപിച്ചു


പനത്തടി:നിത്യോപയോഗ  സാധനങ്ങളുടെ വിലവര്‍ദ്ധനവിന് പുറമെ വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ച പിണറായി സര്‍ക്കാര്‍ ജന ജീവിതം ദുസഹമാക്കിയിരിക്കുകയാണന്ന് മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രന്‍ പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ നല്കാതെ പാവങ്ങളെ ഭിക്ഷാടനത്തിലേക്ക് തള്ളിവിടുകയാണന്നും അവര്‍ പറഞ്ഞു. പനത്തടി മണ്ഡലം മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മിനി ചന്ദ്രന്‍. മണ്ഡലം പ്രസിഡന്റ് രാധാ സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ ജെ ജെയിംസ്,  മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ക്ലാര ജോസഫ് , ബളാല്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ലക്ഷമി തമ്പാന്‍, വൈസ് പ്രസിഡന്റ് സുപ്രിയ അജിത്ത്, കള്ളാര്‍ മണ്ഡലം പ്രസിഡന്റ് ബി രമ, കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്  കെ എന്‍ വിജയകുമാരന്‍ നായര്‍ ,ജോണി തോലം പുഴ, അജീഷ് കോളിച്ചാല്‍, സിന്ധു പ്രസാദ്, ജി സുനന്ദ എന്നിവര്‍ പ്രസംഗിച്ചു.


No comments