Breaking News

പാസിംഗ് ഔട്ട് ദിനത്തിൽ ഓക്സിജൻ കോൺസെൻട്രേറ്റർ സംഭാവന നൽകി മാലോത്ത് കസബയിലെ കുട്ടി പോലീസുകാർ


മാലോം : ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മാലോത്ത് കസബയിലെ എസ് പി സി കേഡറ്റുകൾ

പാസിംഗ് ഔട്ട് ദിനത്തിൽ ബളാൽ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയർ യൂണിറ്റിന്  ഓക്സിജൻ കോൺസെൻട്രേറ്റർ സംഭാവന നൽകി വ്യത്യസ്തരായി. ഈ ഒരു ആവശ്യത്തിന് തുക സമാഹരിക്കുന്നതിനായി കേഡറ്റുകൾ സ്കൂളിൽ കട നടത്തിയിരുന്നു. കഴിഞ്ഞവർഷം കസബ എസ് പി സി ക്ക് ലഭിച്ച അവാർഡ് തുകയും ചേർത്താണ് അരലക്ഷം രൂപ വിലയുള്ള ഈ ജീവൻ രക്ഷാ ഉപകരണം ഇപ്പോൾ കൈമാറിയിരിക്കുന്നത്. 

                സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന പാസിംഗ് ഔട്ട് പരേഡിൽ സി ആർ പി എഫിലെ ഡി ഐ ജി  പോളി പി പി കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു.മനുഷ്യത്വവും, പൗരബോധവും കേഡറ്റുകളിൽ നിറയ്ക്കുന്നതിന് ആവശ്യമായ ഇത്തരം സാമൂഹ്യ ഇടപെടലുകൾ നടത്തുന്ന കസബ എസ് പി സി യെ അദ്ദേഹം അഭിനന്ദിച്ചു.കാസറഗോഡ് എസ് പി സി പ്രൊജക്റ്റ് അസിസ്റ്റൻറ് നോഡൽ ഓഫീസർ തമ്പാൻ ടി,

വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സതീശൻ എം,

പഞ്ചായത്ത് അംഗം അലക്സ് നേടിയ കാലായിൽ, പി ടി എ പ്രസിഡൻറ് സനോജ് മാത്യു, എസ് എം സി ചെയർമാൻ ദിനേശൻ കെ, പ്രിൻസിപ്പൽ ഇൻ ചാർജ് ദീപ ജോസ്, പ്രധാന അധ്യാപകൻ ശങ്കരൻ കെ ,സി പി ഓ മാരായ റെജികുമാർ, അനീഷ് കുമാർ, ഷാലി വി ജെ ,പാലിയേറ്റീവ് പ്രവർത്തക ബിന്ദു സുധാകരൻ,

എസ് പി സി ചാർജ് വാഹകരായ ജോജിത പിജി ,സുഭാഷ് വൈ എസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

No comments