Breaking News

നർക്കിലക്കാട് പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റിയുടെ 'പ്രതീക്ഷ ഭവൻ ' യാഥാർത്ഥ്യമായി


നർക്കിലക്കാട് : ചുരുങ്ങിയ കാലയളവിൽ മികച്ച രീതിയിൽ നിരവധി ജീവകാരുണ്യ പ്രവർത്തനം നടത്തി ജനങ്ങൾക്ക് പ്രതീക്ഷയായ നർക്കിലക്കാട് പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രതീക്ഷ ഭവൻ ഉദ്ഘാടനം ചെയ്തു. ജിതേഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ഉദ്ഘാടന കർമ്മം സി.എം നൈനാൻ മാസ്റ്ററുടെ സ്മരണയ്ക്ക്  പ്രതീക്ഷ ഭവന് സ്ഥലം നൽകിയ ശ്രീ. ഷൈനോ ചാലുങ്കൽ, ശ്രീ. ജയ്മോൻ ചാലുങ്കൽ , പ്രതീക്ഷ ഭവന്റെ ഹാൾ സ്പോൺസർ ചെയ്ത ശ്രീ.ചെറിയാൻ മാസ്റ്റർ കണ്ണംകുളം എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. നർക്കിലക്കാട്ടെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർക്കൊപ്പം നിരവധി ജനങ്ങൾ എത്തിച്ചേർന്നത് ആവേശം പകർന്നു വിവിധ മതസ്ഥാപനങ്ങളിലെ പുരോഹിതരും സന്നിഹിതരായിരുന്നു ചടങ്ങിൽ വച്ച് പ്രതീക്ഷ ഭവന്റെ എൻജിനീയറും പ്രതീക്ഷയുടെ സജീവ സാന്നിധ്യമായ ശ്രീ. റ്റിജു തോമസിന് (ജെ.എം.ജെ അസോസിയേറ്റ്സ് വെള്ളരിക്കുണ്ട് ) പ്രതീക്ഷയുടെ പ്രസിഡന്റ് ശ്രീ വിൻസെന്റ് മാത്യുവും ബിൽഡിംഗ് കോൺട്രാക്ടർ ശ്രീ. ബിനുവിന് പ്രതീക്ഷയുടെ ട്രഷറർ ശ്രീ സുധീഷ് കെ.കെയും ഉപഹാരങ്ങൾ നൽകി. ശേഷം പായസ വിതരണം ഉണ്ടായിരുന്നു.

No comments