മാലോത്ത് സർവ്വീസ് സഹകണ ബേങ്ക് ജീവനക്കാർക്ക് കൊന്നക്കാട് വച്ച് ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
കൊന്നക്കാട്: മാലോത്ത് സർവ്വീസ് സഹകണ ബേങ്ക് ജീവനക്കാർക്ക് ഏക ദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.കൊന്നക്കാട് പൈത്യകം റിസോർട്ടിൽ നടന്ന ക്യാമ്പിൻ്റെ ഉദ്ഘാടനം ബേങ്ക് പ്രസിഡൻ്റ് ഹരിഷ് പി നായർ നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് സണ്ണി ജോർജ്ജ് മുത്തോലി അദ്ധ്യക്ഷം വഹിച്ചു. ബേങ്ക് ഡയറക്ടർ വിൻസെൻ്റ് ,സെക്രട്ടറി ബിൽബി തോമസ് , അനുരാധ എന്നിവർ പ്രസംഗിച്ചു.രാവിലെ 10 മണി മുതൽ 6 മണി വരെ നടന്ന് ക്യാമ്പിന് ജെസിഐ സോൺ ട്രെയിനർ കെ ഗോപകുമാർ നേത്യത്വം നൽകി.
No comments