Breaking News

പുസ്തകവണ്ടി പ്രസിദ്ധീകരിച്ച പുഷ്പ കൊളവയലിന്റെ 'മിറ്റത്തായോള് ' പുസ്തകം പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട് : സി.പി. ശുഭയുടെ 'വാക്ക് വീണ് മരണപ്പെട്ടവർ' എന്ന കവിതാസമാഹാരത്തിന് ശേഷം പുസ്തകവണ്ടി പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന പുതിയ പുസ്തകമായ പുഷ്പ കൊളവയലിന്റെ 'മിറ്റത്തായോള് ' എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം കാഞ്ഞങ്ങാട് പഴയ ബസ്റ്റാന്റ് പരിസരത്ത് നടന്നു. എഴുത്തുകാരൻ ഡോ. സി.രാവുണ്ണി അഡ്വ. ആശാലതയ്ക്ക് പുസ്തകം കൈമാറി പ്രകാശനം ചെയ്തു. ഒട്ടനേകം പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും കാഞ്ഞങ്ങാടിന്റെ തെരുവോരത്ത് ലളിതഗംഭീരമായി നടത്തിയ ഈ പുസ്തക പ്രകാശനം ഏറെ വ്യത്യസ്തവും മറക്കാനാവാത്ത അനുഭവവും പകർന്നതായി രാവുണ്ണി മാഷ് പറഞ്ഞു.

കവയത്രി സി.പി.ശുഭ അധ്യക്ഷയായി. അജികുമാർ നാരായണൻ മുഖ്യാതിഥിയായി. വിജു മുണ്ടപ്പുഴ, ഗംഗാധരൻ നാരന്തട്ട, അനീഷ് വെങ്ങാട്ട്, സ്മിത ഭരത്, ബിന്ദു ടി, പി.കെ.നിശാന്ത്, വി.പി. പ്രശാന്ത്, ബിബി ജോസ് തുടങ്ങിയവർ സംസാരിച്ചു. ചന്ദ്രു വെള്ളരിക്കുണ്ട് സ്വാഗതവും നബിൻ ഒടയഞ്ചാൽ നന്ദിയും പറഞ്ഞു. കവയത്രി പുഷ്പ കൊളവയൽ മറുമൊഴി നടത്തി. ഡോ.സി.രാവുണ്ണി, അജികുമാർ നാരായണൻ എന്നിവർക്ക് പുഷ്പ കൊളവയൽ സ്നേഹോപഹാരം കൈമാറി. പുസ്തകവണ്ടി പുറത്തിറക്കുന്ന രണ്ടാമത്തെ പുസ്തകമാണ് 'മിറ്റത്തായോള്.'

No comments