നവകേരള സദസ്സ്; ആദ്യദിനം ലഭിച്ചത് 1908 പരാതികൾ
കാസർകോട് : നവകേരള സദസ്സിന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെ സ്‌കൂളിൽ പൊതുജനങ്ങളിൽനിന്നും സ്വീകരിച്ചത് 1908 പരാതികൾ. ഏഴ് കൗണ്ടറിലായി പകൽ 11ന് ആരംഭിച്ച പരാതി സ്വീകരിക്കൽ രാത്രി 7.15 വരെ നീണ്ടു. ആർഡിഒ അതുൽ സ്വാമിനാഥിന്റെ മേൽനോട്ടത്തിൽ അറുപതോളം ജീവനക്കാരാണ് വിശ്രമമില്ലാതെ പരാതികൾ സ്വീകരിച്ചത്.
മഞ്ചേശ്വരം താലൂക്ക് ഓഫീസ് സൂപ്രണ്ട് എസ് അജ്‌മലും സ്‌പെഷ്യൽ തഹസിൽദാർ പി ഉദയകുമാറുമാണ് കൗണ്ടറിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. വൈകിട്ട് നാലാകുമ്പോഴേക്കും പരാതികളുടെ എണ്ണം ആയിരം കടന്നിരുന്നു. ഭിന്നശേഷിക്കാരും മുതിർന്നവരും സ്‌ത്രീകളുമുൾപ്പെടെ നിരവധി പരാതിക്കാരെത്തിയെങ്കിലും ആരെയും മുഷിപ്പിക്കാതെ പരാതിക്കാർക്ക് ഇരിക്കാൻ കസേരയും കുടിവെള്ളവും ഉറപ്പാക്കിയിരുന്നു.
No comments