വെള്ളരിക്കുണ്ട് വടക്കാകുന്ന് സംരക്ഷണ സമിതിയുടെ പ്രക്ഷോഭ സമര പരിപാടികൾ ആറ് വർഷങ്ങൾ പൂർത്തിയായി
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് താലൂക്കിലെ വടക്കാകുന്ന് മലനിരകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രക്ഷോഭ സമര പരിപാടികൾ ആറ് വർഷങ്ങൾ പൂർത്തീകരിക്കുന്നു. ആയിരകണക്കിന് ജനങ്ങളുടെ ജീവനും, സ്വത്തിനും, ആരോഗ്യ പരമായ സ്വസ്ഥ ജീവിതത്തിനും, കുടിവെള്ളത്തിനും, കുട്ടികളുടെ വിദ്യാഭ്യാസത്തിനുമെല്ലാം ഭീഷണിയാകുന്ന വൻകിട ഖനന പ്രവർത്തനങ്ങൾക്കെതിരെ രണ്ടായിരത്തി അഞ്ഞൂറിലേറെ ആളുകൾ അണിനിര സംരക്ഷണ ചങ്ങലഉൾപ്പെടെ നിരവധി പ്രക്ഷോഭ സമര പരിപാടികൾ സംഘടിപ്പിച്ച് വരികയാണ്, രാവിലെ 10 മണി മുതൽ 5 മണിവരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ ഇപ്പോൾ നടന്നു വരുന്ന റിലേ സത്യാഗ്രഹ സമരം ഡിസമ്പർ മാസം പകുതിയോടെ ഒരു വർഷം പൂർത്തീകരിക്കും, പ്രദേശത്ത് യാതൊരുവിധ പാരിസ്ഥിതിക…
No comments