Breaking News

നവകേരള സദസ്സ് പരപ്പയിൽ വിളംബര ജാഥ സംഘടിപ്പിച്ചു


പരപ്പ: ജനകീയ മന്ത്രിസഭ ജനങ്ങൾക്കൊപ്പം എന്ന സന്ദേശം ഉയർത്തി മുഖ്യമന്ത്രിയും , മുഴുവൻ മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് വിജയിപ്പിക്കുന്നതിന്റെ മുന്നോടിയായി പരപ്പയിൽ വിളംബരജാഥ സംഘടിപ്പിച്ചു.കിനാനൂർ - കരിന്തളം പഞ്ചായത്തിലെ 7, 8 ,9 10 വാർഡുകളിലെ ബഹുജനങ്ങളാണ് വിളംബര ജാഥയിൽ അണിനിരന്നത്.  ബാൻഡ് സെറ്റിന്റെ അകമ്പടിയോടെ പരപ്പ സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച ജാഥ ബിരിക്കുളം സർവീസകരണ ബാങ്ക് പരിസരത്തിലൂടെ, പരപ്പ ടൗൺ ചുറ്റി താഴെ പരപ്പയിലെത്തി സ്കൂൾ പരിസരത്ത് സമാപിച്ചു.കുടുംബശ്രീ ഭാരവാഹികളായ രമണി രവി , നീതി . ടി ,രമ്യ തമ്പാൻ, റീജ മന്മഥൻ ,രമണി ഭാസ്കരൻ , കാർത്യായനി,കുടുംബശ്രീ ജില്ലാ സപ്പോർട്ടിംഗ് ജീവനക്കാരായ കെ.വി. തങ്കമണി, സ്വർണലത .ടി തുടങ്ങിയവർ വിളംബര ജാഥയ്ക്ക് നേതൃത്വം നൽകി. 

 തുടർന്ന് നടന്ന പൊതുയോഗം പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കിനാനൂർ - കരിന്തളം വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. എച്ച്. അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു. മെമ്പർമാരായ എം.ബി. രാഘവൻ , രമ്യാ ഹരീഷ്, ആസൂത്രണ സമിതിയംഗം എ.ആർ. രാജു , ബൂത്ത് സംഘാടക സമിതി ചെയർമാൻമാരായ വി. ബാലകൃഷ്ണൻ , രമണി രവി, ബൂത്ത് സംഘാടകസമിതി കൺവീനർമാരായ ശ്രുധീഷ് അഭിജിത്ത്, എന്നിവർ പ്രസംഗിച്ചു. തൊഴിലുറപ്പ് പദ്ധതി പഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർ സരുൺ സ്വാഗതവും, ഗ്രാമപഞ്ചായത്ത് സീനിയർ ക്ലർക്ക് സതീശൻ നന്ദിയും പറഞ്ഞു.

No comments