Breaking News

നീരുറവ് - നീർച്ചാൽ പുനരുജ്ജീവനം പദ്ധതി വെസ്റ്റ് എളേരി പഞ്ചായത്ത്‌ തല ഉദ്ഘാടനം പുങ്ങംചാൽ നീർത്തട പരിസരത്ത് നടന്നു


പുങ്ങംചാൽ: മഹാത്മാഗന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഹരിത കേരള മിഷൻ അതിജീവിക്കാം വരൾച്ചയെ നീരുറവ് - നീർച്ചാൽ പുനരുജ്ജീവനം പദ്ധതി പഞ്ചായത്ത്‌ തല ഉദ്ഘാടനം വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ പുങ്ങംചാൽ നീര്‍ത്തട പരിസരത്ത് പഞ്ചായത്ത്‌ പ്രസിഡന്റ്‌  ഗിരിജ മോഹനന്‍ നിർവ്വഹിച്ചു.

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. സി.  ഇസ്മായില്‍ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ മോളിക്കുട്ടി പോൾ ടി. സ്വാഗതവും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയർമാൻ കെ. കെ തങ്കച്ചന്‍ പുനരുജ്ജീവനത്തിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു.

വാർഡ് മെമ്പർ ലില്ലികുട്ടി, പഞ്ചായത്ത്‌ സെക്രട്ടറി പങ്കജാക്ഷൻ സി. കെ, സി ഡി എസ് ചെയർപേഴ്സൺ സൗദാമിനി വിജയൻ ആശംസ അറിയിച്ചു. നവ കേരള റിസോഴ്സ് പേഴ്സൺ രാഘവന്‍ മാസ്റ്റർ.കെ. പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. തൊഴിലുറപ്പ് എഞ്ചിനീയർ ഫാത്തിമത്ത് ഷംനാസ് ബീഗം നന്ദി അറിയിച്ചു.

ചടങ്ങിൽ നീർത്തട കമ്മിറ്റി അംഗങ്ങൾ, സി ഡി എസ് അംഗങ്ങൾ തൊഴിലുറപ്പ് ജീവനക്കാർ, തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

No comments