Breaking News

ഉത്തരമലബാർ ജലോത്സവം : പാലിച്ചോൻ അച്ചാംതുരുത്തി ജലരാജാക്കൾ


ഉത്തര മലബാർ ജലോത്സവത്തിൽ 25പേര്‍ തുഴയും മത്സരത്തിൽ പാലിച്ചോൻ അച്ചാംതുരുത്തി വിജയികളായി. വയൽക്കര വെങ്ങാട്ട് രണ്ടാം സ്ഥാനവും നേടി. 15 പേര്‍ തുഴയും മത്സരത്തിൽ വയൽക്കര വെങ്ങാട്ട് ഒന്നാം സ്ഥാനം . എകെജി പൊടോത്തുരുത്തി രണ്ടാം സ്ഥാനവും നേടി. വനിതകളുടെ 15 പേര്‍ തുഴയും മത്സരത്തില്‍ കൃഷ്ണപ്പിള്ള കാവുംചിറ ഒന്നും ന്യൂബ്രദേഴ്സ് മയിച്ച രണ്ടും സ്ഥാനം കരസ്ഥമാക്കി.അച്ചാംതുരുത്തി തേജസ്വിനി പുഴയിൽ നടന്ന ജലോത്സവം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. എം.രാജഗോപാലൻ. എം.എൽ.എ അധ്യക്ഷനായി. ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേന ജലോത്സവത്തിന്റെ ഫ്‌ളാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി, മുൻ.എം.പി പി.കരുണാകരൻ, കോൺഗ്രസ് ജില്ല പ്രസിഡന്റ് പി.കെ ഫൈസൽ, നീലേശ്വരം നഗരസഭ ചെയർപേഴ്‌സൺ ടി.വി.ശാന്ത,ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള നീലേശ്വരം നഗരസഭ വിദ്യാഭ്യാസസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഭാർഗവി. എന്നിവരുൾപ്പെടെ ഉത്തര കേരളത്തിലെ പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാക്കൾ പ്രസംഗിച്ചു. പുരുഷ വിഭാഗത്തിൽ 25, 15, വനിതാ വിഭാഗത്തിൽ 15 എന്നിങ്ങനെ തുഴക്കാരെ അണിനിരത്തിയാണ് മത്സരങ്ങൾ നടന്നത്്. ജലോത്സവം കാണാൻ വലിയ ജനക്കൂട്ടമെത്തിയിരുന്നു.ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് നീലേശ്വരം നഗരസഭ, ജനകീയ സംഘാടക സമിതി എന്നിവർ സംയുക്തമായാണ് ഉത്തരമലബാർ ജലോത്സവത്തിന് ആതിഥ്യമരുളിച്ചത്.


No comments