ജാതി സെൻസസ് അനിവാര്യം വിനോദ് പയ്യട ; മലയോര സംസ്‍കാരിക വേദി വെള്ളരികുണ്ടിൽ സംഘടിപ്പിച്ച പ്രതിമാസ ചർച്ച പരിപാടി സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് :ആനുകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ ജാതി സെൻസസ് അനിവാര്യമാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ വിനോദ് പയ്യട. സ്വാതന്ത്ര്യത്തിന് ശേഷം വർഷങ്ങളായി വിവിധ സമുദായങ്ങൾ സംവരണത്തിലൂടെ നേടിയ സാമൂഹിക പുരോഗതി അറിയാൻ ജാതി സെൻസസ് സഹായമാകുമെന്നും മലയോര സംസ്‍കാരിക വേദി വെള്ളരികുണ്ടിൽ സംഘടിപ്പിച്ച പ്രതിമാസ ചർച്ച പരിപാടിയിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ വിനോദ് പയ്യട. സംവരണം കുത്തകയാക്കി വെക്കുന്നതിൽ മാറ്റം വരുത്താനും സമൂഹത്തിലെ ഏറ്റവും അർഹതപെട്ടവർക്ക് ആനുകൂല്യങ്ങൾ നല്കാനും ജാതി സെൻസസ് സഹായിക്കുമെന്നും വിനോദ് പയ്യട കൂട്ടി ചേർത്തു.മലയോര സാംസ്‌കാരിക വേദിയുടെ ഒൻപതാമത്തെ പ്രതിമാസ പരിപാടിയാണ് വെള്ളരിക്കുണ്ടിൽ സംഘടിപ്പിച്ചത്. കക്ഷി രാഷ്ട്രീയ ചിന്തകൾക്ക് അപ്പുറം സ്വാതന്ത്രമായി പ്രവർത്തിക്കുന്ന മലയോര സംസ്‍കാരിക വേദിയുടെ ഒൻപതാമത്തെ പ്രതിമാസ ചർച്ചയിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർമലയോര സാംസ്‌കാരിക വേദി പ്രസിഡന്റ് ബാബു കോഹിനൂർ, സണ്ണി പൈകട, ജയൻ പി പി, സിജോ പി ജോസഫ്,വി കൃഷ്ണൻ,ജെറ്റൊ ജോസഫ്,പി രഘു നാഥൻ,ബേബി ചെമ്പരത്തി, കെ എസ് രമണി, സുരേഷ് കുമാർ, അരവിന്ദൻ പുളിയപ്രo,എന്നിവർ ചർച്ചയിൽ പങ്കെടുത്തു.ചടങ്ങിൽ ഡാർലിൻ ജോർജ് കടവൻ സ്വാഗതം പറഞ്ഞു. ജോസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഷാജൻ പൈങ്ങോട്ട് നന്ദി പറഞ്ഞു.
No comments