Breaking News

ടാർ ഇളകിമാറി അപകടഭീഷണി ഉയർത്തി കൊട്ടോടി- ചുളളിക്കര റോഡ്


വെള്ളരിക്കുണ്ട് : കൊട്ടോടി ചുള്ളിക്കര റോഡിൽ അത്തിയടുക്കത്തിനു സമീപം ടാറിങ് ഇളകി റോഡ് അപകടാവസ്ഥയിൽ.

കുറ്റിക്കോലിൽ നിന്നും കള്ളാർ, കോടോം-ബേളൂർ, പ നത്തടി, ബളാൽ ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഒട്ടേറെ ജനങ്ങൾ നിത്യേന ഉപയോഗിക്കുന്ന റോഡാണിത്. വളവോടു കൂടിയ ഭാഗത്താണ് റോഡിന്റെ ടാറിങ് ഇളകിക്കിടക്കുന്നത്. വാഹനങ്ങൾ വേഗത്തിലാണ് ഇതുവഴി കടന്നുപോകുന്നത്. വാഹനങ്ങൾ പരസ്പരം സൈഡ് കൊടുക്കുമ്പോൾ അപകടസാധ്യത കൂടുന്നു .

കെഎസ്ആർടിസി സർവീസ് ഉൾപ്പെടെ 6ലേറെ സ്വകാര്യ ബസുകളും, സ്കൂൾ ബസും, ആയിരക്കണക്കിന് വാഹനങ്ങളും, നിത്യേന ഇതുവഴി കടന്നുപോകുന്നുണ്ട്. മഴ ശക്തമായതിനാൽ അപകടസാധ്യത വർധിക്കുന്നു 

റോഡിന് വളവുകൂടി ഉള്ളതിനാൽ റോഡിൻറെ അപകടാവസ്ഥ ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടാനും സാധ്യത കുറവാണ്. വലിയ കണ്ടെയ്നർ ലോറികൾ ഉൾപ്പെടെ എത്തുന്നതിനാൽ അരിക് ഇടിഞ്ഞ് വലിയ താഴ്ചയിലേക്കു പതിക്കാൻ  സാധ്യതയുണ്ട്. റോഡ് ടാറിങ് സമയത്ത് തന്നെ പരാതികൾ ഉയർന്നെങ്കിലും അധികൃതർ നടപടികൾ സ്വീകരിച്ചിരുന്നില്ല.

No comments