ആന,കാട്ടുപന്നി,കുരങ്ങ്,മയിൽ... കനത്ത വിലയിടവിന് പുറമെ വന്യമൃഗശല്യവും മലയോര കർഷകർ വൻ പ്രതിസന്ധിയിൽ
വെള്ളരികുണ്ട് : വിലയിടിവിന് പുറമേ മലയോര മേഖലയിൽ ദിനംപ്രതി വർധിച്ചുവരുന്ന വന്യമൃഗശല്യവും കാർഷിക മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി,
കുരങ്ങ്, മുള്ളൻ പന്നി, കാട്ടുപന്നി തുടങ്ങിയ കാട്ടുമൃഗങ്ങൾക്ക് പുറമെ മയിലിന്റെ ശല്യവും മലയോരത്തു വർധിച്ചുവരികയാണ്. തെങ്ങ്, കപ്പ, ചേമ്പ്, ചേന, വാഴ, പച്ചക്കറി കൃഷി തുടങ്ങിയ കൃഷികളാണു കാട്ടുമൃഗങ്ങൾ വ്യാപകമായി നശിപ്പിക്കുന്നത്. കൂട്ടത്തോടെ തെങ്ങിൻ തോപ്പിലെ കരിക്കുകൾ നശിപ്പിക്കുമ്പോൾ താഴെ വീണവ മുള്ളൻപന്നിയും കാട്ടുപന്നിയും ചേർന്നു നശിപ്പിക്കും. ഇത് കർഷകർക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. രോഗബാധ മൂലം കൃഷികൾ നശിക്കാൻ തുടങ്ങിയതോടെ കൂടുതൽ ജീവിത സൗകര്യങ്ങൾ തേടി മല മുകളിൽ നിന്നു ആളുകൾ കൂട്ടത്തോടെ കുടിയിറങ്ങിയതും കാട്ടുമൃഗങ്ങളുടെ ശല്യം വർധിക്കാൻ കാരണമായി. ഇ പ്പോൾ മലയോര ടൗണുകളിൽ പോലും കാട്ടുമൃഗങ്ങളുടെ ശല്യം വർദ്ധിച്ചുവരികയാണ്. വീട്ടാവശ്യത്തിനു നട്ട് കിഴങ്ങു കൃഷികൾ പോലും കാട്ടുപന്നികളും മറ്റും നശിപ്പിക്കുകയാണ് ചെയ്യുന്നത്.
No comments