കാസർഗോഡ് ബോവിക്കാനത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് കൊന്നക്കാട് സ്വദേശിക്ക് ദാരുണാന്ത്യം
വെളളരിക്കുണ്ട് : കാസർഗോഡ് ബോവിക്കാനത്ത് സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൊന്നക്കാട് അശോകചാൽ സ്വദേശിയായ ശരത് ദാമോദരനാണ് മരിച്ചത്.ബോവിക്കാനത്ത് നിന്നും കാനത്തൂർ പോകുന്ന റോഡിൽ ചിപ്ളിക്കയം ഭജനമഠത്തിന് സമീപം രാവിലെ 10.45 ഓടെയാണ് അപകടം ഉണ്ടായത്
കാസർകോട് നിന്ന് കുറ്റിക്കോലിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ആണ് സ്കൂട്ടറിൽ ഇടിച്ചത്. യുവാവ് തൽക്ഷണം മരിച്ചു. മൃതദേഹം താലൂക് ആശുപത്രിയിലേക്ക് മാറ്റി. ആദൂർ പോലീസ് സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു വരികയാണ്
No comments