Breaking News

ടാറ്റൂ സ്റ്റുഡിയോയുടെ മറവിൽ ലഹരിക്കച്ചവടം; വൻ എംഡിഎംഎ ശേഖരം പിടികൂടി, തലസ്ഥാനത്ത് രണ്ട് പേര്‍ കസ്റ്റഡിയില്‍


തിരുവനന്തപുരം: തലസ്ഥാന വൻ എംഡിഎംഎ ശേഖരം പിടികൂടി. ടാറ്റൂ സ്റ്റുഡിയോയുടെ മറവിൽ നടന്ന ലഹരി കച്ചവടമാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. തമ്പാനൂർ എസ് എസ് കോവിൽ റോഡിൽ പ്രവർത്തിക്കുന്ന ടാറ്റൂ സ്റ്റുഡിയോയിൽ നിന്നാണ് 78. 78 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പിടിച്ചെടുത്ത എംഡിഎംഎക്ക് മൂന്ന് ലക്ഷം രൂപ വിലവരും. വരുന്ന ദിവസങ്ങള്‍ ടാറ്റൂ സ്റ്റുഡിയോകള്‍ കേന്ദ്രീകരിച്ച് ശക്തമായ പരിശോധന നടത്തുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.

No comments