ജില്ലാ സ്കൂൾ കലോത്സവം കലാപ്രതിഭകൾക്ക് വേണ്ടി ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരം പ്രശസ്ത ശില്പി മധു ബങ്കളം ഒരുക്കുന്നത് ആയിരത്തോളം ശില്പങ്ങൾ
ബങ്കളം: കാറഡുക്ക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളിൽ ഡിസംബർ 5 മുതൽ 9 വരെ നടക്കുന്ന ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ വിജയികളാവുന്ന ആയിരത്തോളം പ്രതിഭകൾക്ക് നൽകാൻ ഹരിത ചട്ടം പാലിച്ച് മരത്തിൽ ശിൽപങ്ങളൊരുക്കുന്നത് പ്രശസ്ത ശിൽപി മധു ബങ്കളം. കഴിഞ്ഞ വർഷം ചായ്യോത്ത് നടന്ന ജില്ലാ കലോത്സവത്തിലെ വിജയികൾക്കും മധുവിന്റെ കരവിരുതിൽ തീർത്ത ശിൽപ്പങ്ങളാണ് സമ്മാനമായി കൊടുത്തത്. മറ്റു ജോലിക്കാരില്ലാതെ മധുവും ഭാര്യ ജലജയുമാണ് ശിൽപ നിർമ്മാണത്തിന് പിന്നിൽ. മധു ചെത്തിയെടുക്കുന്ന ശിൽപങ്ങൾ ഭാര്യ ജലജ ഉരസി മിനുക്കി പാകപ്പെടുത്തുന്നു. ഒട്ടേറെ വൈവിധ്യമാർന്ന ശിൽപങ്ങളും ഉപഹാരങ്ങളും നിർമ്മിച്ച് ശ്രദ്ധേയനായ മധു ബങ്കളം ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയിട്ടുണ്ട്
മധുവിന്റെ ഫോൺ നമ്പർ : 98471 74253
No comments