Breaking News

എൻ ഡി എ വെസ്റ്റ് എളേരി പഞ്ചായത്ത് കമ്മറ്റി ജനപഞ്ചായത്ത് സംഘടിപ്പിച്ചു


ഭീമനടി:  എന്‍ ഡി എ വെസ്റ്റ് എളേരി പഞ്ചായത്ത് കമ്മറ്റി ജനപഞ്ചായത്ത് സംഘടിപ്പിച്ചു. ഭീമനടിയില്‍ നടന്ന പരിപാടി ബി ജെ പി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ ഉദ്ഘാടനം ചെയ്തു .ജില്ലാ സെല്‍ കോഡിനേറ്റര്‍ എന്‍ ബാബുരാജ് മോദി ഗവണ്‍മെന്റിന്റെ ഭരണ നേട്ടങ്ങള്‍ വിശദീകരിച്ചു. ജില്ലാ കമ്മിറ്റിയംഗം ടി.സി.രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. 

നീലേശ്വരം മണ്ഡലം പ്രസിഡന്റ് സി.വി.സുരേഷ്, മണ്ഡലം ജനറല്‍ സെക്രട്ടറി രാജീവന്‍ ചീമേനി എന്നിവര്‍ സംസരിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് കമ്മാടം സ്വാഗതവും  ജനറല്‍ സെക്രട്ടറി കെ.വി പ്രശാന്ത് നന്ദിയും പറഞ്ഞു.

 

No comments