Breaking News

ബേക്കൽ ഫെസ്റ്റ് സെക്കൻഡ് എഡിഷന്റെ ഭാഗമായി സംഘാടകസമിതി ഓഫീസ് ജില്ലാ കളക്ടർ കെ.ഇമ്പശേഖര്‍ .ഐഎഎസ് ഉദ്ഘാടനം ചെയ്തു


ഡിസംബര്‍ 22 മുതല്‍ 31 വരെ നടക്കുന്ന ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് രണ്ടാം പതിപ്പ് സംഘാടക സമിതി ഓഫീസ് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. ബേക്കല്‍ ബീച്ച് പാര്‍ക്കിലാണ് സംഘാടക സമിതി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരന്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ സി.എച്ച് കുഞ്ഞമ്പു എംഎല്‍എ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍, കേരള പൂരക്കളി അക്കാദമി ചെയര്‍മാന്‍ കെ.കുഞ്ഞിരാമന്‍, ബി.ആര്‍.ഡി.സി മാനേജിംഗ് ഡയറക്ടര്‍ പി.ഷിജിന്‍, ഡി.വൈ.എസ്.പി ഗിരീഷ് കുമാര്‍, ബേക്കല്‍ സി.ഐ യു.വിപിന്‍, സംഘാടക സമിതി ഭാരവാഹികളായ ഹക്കീം കുന്നില്‍, കെ.ഇ.എ ബക്കര്‍, കെ.രവിവര്‍മ്മന്‍, എം.ഗൗരി, വി.ഗീത, സുകുമാരന്‍ പൂച്ചക്കാട്, വി.വി സുകുമാരന്‍, കുഞ്ഞിരാമന്‍ കുന്നുച്ചി, പി.വി പത്മരാജന്‍, കെ.നിസാര്‍, മാധവ ബേക്കല്‍, കെ.പി സജീവ്, പി.കെ അബ്ദുളള, മാവുള്ളല്‍ കുഞ്ഞബ്ദുള്ള, അജയന്‍ പനയാല്‍, സുരേഷ്, സുനില്‍കുമാര്‍, ശാന്ത.പി, കെ.ശിവദാസ്,അനസ് തുടങ്ങിയവര്‍ പങ്കെടുത്തു.

No comments