Breaking News

ലോക റെക്കോർഡ് നേടി കൊന്നക്കാട് സ്വദേശി ഡോയൽ ബോഡി വെയിറ്റ് ട്രെയിനിംഗ് വിഭാഗമായ പുഷ് അപ്പ്‌ ഇനത്തിലാണ് നേട്ടം കൈവരിച്ചത്


വെള്ളരിക്കുണ്ട് : ബോഡി വെയിറ്റ് ട്രെയിനിംഗ് വിഭാഗം ആയ പുഷ് അപ്പ്‌ എന്ന ഇനത്തെ വളരെ വ്യത്യസ്തമായ രീതിയിൽ ചെയ്ത് ലോക റെക്കോർഡ് നേടി മസിൽ & ഫിറ്റ്നസ് മൾട്ടി ജിമ്മിലെ ഡോയൽ എം ജോയ് (22). 30 സെക്കൻഡിൽ 21 പുഷ് അപ്പ്‌ ചെയ്താണ് നേട്ടം സ്വന്തമാക്കിയത്. One hand two fingers one leg raised എന്ന രീതിയിലാണ് നേട്ടം കൈവരിച്ചത്. വെള്ളരിക്കുണ്ട് മസിൽ & ഫിറ്റ്നസ് മൾട്ടി ജിമ്മിലെ പരിശീലകനായ ഷിജു പി പി യുടെ നേതൃത്വത്തിൽ അളവില്ലാത്ത പ്രോത്സാഹനവും ജിമ്മിൽ വെച്ച് നേട്ടം കൈവരിക്കുന്നതിലേക്കെത്തിച്ചു. റെക്കോർഡ് നേടാനുള്ള അടങ്ങാത്ത കമ്പവും തന്റെ ഗുരുനാഥന് ലഭിച്ച അനേകം നേട്ടങ്ങളുമാണ് സ്വപ്ന സാക്ഷത്കാരത്തിനു പ്രചോദനമായതെന്ന് ഡോയൽ മലയോരം ഫ്ളാഷിനോട് പറഞ്ഞു . കൊന്നക്കാട് കർഷകനായ മുതുകാട്ടിൽ ജോയ് , മിനി ജോയ് എന്നിവരുടെ ഇളയ മകനാണ് ഡോയൽ. സഹോദരങ്ങൾ റെനിൽ എം ജോയ് , ജെറിൽ എം ജോയ്

No comments