പരപ്പയിൽ പുലർച്ചെ സംശയകരമായ സാഹചര്യത്തിൽ കല്ലൂരാവി സ്വദേശികളായ യുവാക്കളെ പിടികൂടി കാർ കസ്റ്റഡിയിൽ
കാഞ്ഞങ്ങാട് :കല്ലൂരാവി സ്വദേശികളായ മൂന്ന് യുവാക്കളെ പുലര്‍ച്ചെ 2 മണിക്ക് പരപ്പയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
കല്ലൂരാവി സ്വദേശികളായ 24 വയസുള്ള രണ്ട് യുവാക്കളെയും 20 കാരനെയുമാണ് വെള്ളരിക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്‍സ്‌പെക്ടര്‍ ടി. കെ ഷിജുവും സംഘവുമാണ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ പരപ്പ കേരള ബാങ്കിന് സമീപത്താണ് മൂന്നു പേരെയും കാറില്‍സംശയ സാഹചര്യത്തില്‍ കണ്ടതെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. ഇവരെ പിന്നീട് വൈദ്യ പരിശോധനക്ക് വിധേ യമാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.

No comments