ആളികത്തി കർഷക പ്രതിഷേധം കത്തോലിക്ക കോൺഗ്രസ് നയിക്കുന്ന അതിജീവനയാത്രക്ക് വെള്ളരിക്കുണ്ടിൽ വൻ വരവേൽപ്പ്
വെളളരിക്കുണ്ട് : കത്തോലിക്കാ കോൺഗ്രസ് നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന അതിജീവന യാത്രക്ക് വെള്ളരിക്കുണ്ടിൽ സ്വീകരണം നൽകി തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ എ കെസിസി തലശ്ശേരി അതിരൂപതാ പ്രസിഡണ്ട് അഡ്വ.ടോണി പുഞ്ചകുന്നേൽ അധ്യക്ഷനായി. എ കെ സി സി ഗ്ലോബൽ ഡയറക്ടർ ഫാ: ഫിലിപ്പ് കവിയിൽ യോഗം ഉത്ഘാടനം ചെയ്തു വെള്ളരിക്കുണ്ട് ഫൊറോനാ വികാരി ഡോ.ജോൺസൻ അന്ത്യംകുളം മുഖ്യറ്റ ഭാഷണം നടത്തി.എ കെ സി സി വെള്ളരിക്കുണ്ട് മേഖലാ ഡയറക്ടർ ഫാ.മാത്യം കോണിക്കൽ ഫാചാക്കോ കുടിപ്പറമ്പിൽ ഫാ.ജോസ് തൈകുന്നംപുറം ഫാ ജോസഫ് വാരണത്ത്, ഫാ.തോമസ് വെള്ളൂർ പുത്തൻപുരയ്ക്കൽ രാജീവ് കൊച്ചുപറമ്പിൽ ബാബു കദളിമറ്റം, രാജേഷ് ജോണി തോലംപുഴ സ്റ്റീഫൻ കീച്ചേരിക്കുന്നേൽ സിറിയക് ആൻറണി പ്രസംഗിച്ചു ജാഥാ ക്യാപ്റ്റൻ അഡ്വ.ബിജു പറയ നിലംമറുപടി പ്രസംഗം നടത്തി.അതിരൂപതാ വൈസ് പ്രസി ഡണ്ട് പീയൂസ് പറയിടം സ്വാഗതവും വെള്ളരിക്കുണ്ട് ഫൊറോനാ പ്രസിഡണ്ട് ജിജി കുന്നപ്പള്ളി നന്ദിയും പറഞ്ഞൂ.

No comments