Breaking News

ജില്ലയില്‍ 5003 പേര്‍ സാക്ഷരതാ പരീക്ഷ എഴുതി


കേന്ദ്ര സംസ്ഥാന സാക്ഷരതാ പദ്ധതിയായ ഉല്ലാസ് പദ്ധതിയുടെ ഭാഗമായി നടത്തിയ മികവുത്സവത്തിലൂടെ 5003 പേര്‍ കാസര്‍കോട് ജില്ലയില്‍ സാക്ഷരതാ പരീക്ഷ എഴുതി. ജില്ലയില്‍ 364 പരീക്ഷ കേന്ദ്രങ്ങളിലാണ് സജ്ജീകരിച്ചത്. 5003 പേരില്‍ 4530 സ്ത്രീകളും 473 പുരുഷന്മാരും ഉള്‍പ്പെടുന്നു. പട്ടികജാതി വിഭാഗം 896, പട്ടികവര്‍ഗ വിഭാഗം 590, ഭിന്നശേഷി വിഭാഗം 84. ഓണ്‍ലൈന്‍ സാക്ഷരതാ സര്‍വേയിലൂടെ കണ്ടെത്തിയവരാണ് പരീക്ഷ എഴുതിയത്. തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 85 കാരി ജാനകി ഏറ്റവും പ്രായം കൂടിയ പഠിതാവും കുറ്റിക്കോല്‍ പഞ്ചായത്തിലെ 22 കാരിയായ സവിത് ഏറ്റവും പ്രായം കുറഞ്ഞ പഠിതാവുമായി. 1208 പേര്‍ കന്നഡയിലാണ് പരീക്ഷ എഴുതിയത്. ജില്ലയില്‍ ബാക്കിയുള്ള നിരക്ഷരരെ കൂടി കണ്ടെത്തി അടുത്ത മാര്‍ച്ചില്‍ പരീക്ഷയെഴുതി സാക്ഷരരാക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചുവെന്നും അതിനുശേഷം താത്പര്യമുള്ള മുഴുവന്‍ പ്രായമുള്ളവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാനും പദ്ധതിയുണ്ടെന്നും സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എന്‍.ബാബു പറഞ്ഞു.


No comments