Breaking News

കോടോത്ത് കമ്യൂണിറ്റി ഹാളിൽ ന്യൂട്രീഷ്യൻ ഇന്റർവെൻഷൻ പ്രോഗ്രാം ഇൻ ട്രൈബൽ പീപ്പിൾസ് കോടോത്ത് നടന്നു


ഒടയഞ്ചാൽ: കേരള സർക്കാർ ആരോഗ്യ വകുപ്പ് പോഷകാഹാര കാര്യാലയം തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ കോടോംബേളൂർ ഗ്രാമപഞ്ചായത്തിൽ കോടോത്ത് കമ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന ന്യൂട്രീഷ്യൻ ഇൻറർവെൻഷൻ പ്രോഗ്രാം ഇൻ ട്രൈബൽ പീപ്പിൾസ് പരിപാടിയുടെ ഉത്ഘാടനം കോടോംബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി.ശ്രീജ നിർവ്വഹിച്ചു. പരിപാടിയിൽ കോടോംബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരൻ അധ്യക്ഷത വഹിച്ചു. ധാന്യ വിതരണ കിറ്റ് വിതരണം ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാറ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി: ജയശ്രീ എൻ.എസ് നിർവ്വഹിച്ചു. ഡോ: സി.സുകു വിഷയാവതരണം നടത്തി.പരപ്പ ബ്ലോക്ക് മെമ്പർ പി.വി.ശ്രീലത, മൂന്നാം വാർഡ് മെമ്പർ പി.കുഞ്ഞികൃഷ്ണൻ, പബ്ലിക് ഹെൽത്ത് നെഴ്സ് ശോഭന കെ.എസ് എന്നിവർ ആശംസകൾ അർപ്പിച്ചു. എണ്ണപാറ മെഡിക്കൽ ഓഫീസർ ഡോ: ഷിൻസി, ഡയറ്റീഷ്യൻമാരായ മൃതുല, ശ്രുതി എന്നിവർ പോഷകാഹാരവും നിലവിലെ പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും, പോഷകാഹാര രോഗങ്ങളും പരിഹാരമാർഗ്ഗങ്ങളും, പോഷകാഹാര കുറവ് ഗർഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും തുടങ്ങിയ വിഷയങ്ങളിൽ ഡമോൻട്രേഷൻ നടത്തി ക്ലാസ്സെടുത്തു. തിരുവനന്തപുരം സംസ്ഥാന കാര്യാലയത്തിലെ ഉദ്യോഗസ്ഥൻമാരായ സന്തോഷ് കുമാർ, സേവ്യയർ,  രാജൻ, സജി എന്നിവർ നേതൃത്വം നൽകി.പരിപാടിയിൽ റെജിസ്റ്റർ ചെയ്ത മുഴുവൻ പേരുടെയും ഹിമോഗ്ലോബിൻ, പ്രഷർ, ഷുഗർ, ബി എം ഐ എന്നിവയുടെ പരിശോധനയും നടന്നു.പരിപാടിക്ക് എണ്ണപ്പാറ ഹെൽത്ത് ഇൻസ്പെക്ടർ ജിഷ.പി.കെ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ സൂരജ് വി.എസ് നന്ദിയും പറഞ്ഞു.

No comments