യു എ ഇ യുടെ 52മത് ദേശീയ ദിനത്തിൽ രക്തം ദാനം ചെയ്ത് 'ചെമ്പകം പൂക്കുമിടം'
ദുബായ് : കഴിഞ്ഞ അഞ്ചു വർഷക്കാലമായി നാട്ടിലെ സാമൂഹിക സാംസ്‌കാരിക സന്നദ്ധമേഖലകളിൽ മികച്ച സേവനം നൽകിവരുന്ന സംഘടനയാണ് ചെമ്പകം പൂക്കുമിടം ചാരിറ്റി & കൾച്ചറൽ ഫോറം.
യു എ ഇ യുടെ 52 മത് ദേശിയ ദിനത്തിന്റെ ഭാഗമായി ബി.ഡി. കെയുമായി കൈകോർത്ത് ചെമ്പകം പൂക്കുമിടം ചാരിറ്റി & കൾച്ചറൽ ഫോറം രക്തദാന ക്യാമ്പ് നടത്തി. ചെമ്പകം പൂക്കുമിടം യു.എ.ഇ ഘടകത്തിന്റെ നേതൃത്വത്തിൽ ദുബായ് ജദ്ദാഫ് ബ്ലഡ് ബാങ്കിൽ ഞായറാഴ്ച രാവിലെ 9മുതൽ 3 മണി വരെ നടന്ന രക്തദാന ക്യാമ്പിൽ നാൽപ്പതിൽ കൂടുതൽ ആളുകൾ പങ്കെടുത്തു. ചെമ്പകം പൂക്കുമിടം GCC സെക്രട്ടറി രതീഷ് കളരി , പ്രസിഡന്റ് സുധീഷ് മടന്തകോട് , ചെമ്പകം പൂക്കുമിടം ജിസിസി മെമ്പർമാർ എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.
No comments