റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കാറഡുക്ക ജി.വി.എച്ച്.എസ്.എസില്‍ ഡിസംബര്‍ അഞ്ച്ന് തുടക്കമാകും കലോത്സവ നഗരിയിലേക്കെത്താം..
കാസര്‍കോട് ടൗണില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെയാണ് ജി.വി.എച്ച്.എസ.്എസ് കാറഡുക്ക. ചെര്‍ക്കളയില്‍ നിന്ന് ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയിലൂടെ യാത്ര ചെയ്താല്‍ പതിമൂന്നാംമൈല്‍, കര്‍മംതോടി എന്നിവിടങ്ങളിലാണ് പ്രധാന ബസ് സ്റ്റോപ്പ്. വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ശാന്തിനഗറില്‍ നിന്ന് ഇടത് ഭാഗത്ത് കൂടി പൈക്ക-മുള്ളേരിയ റോഡിലൂടെ യാത്ര ചെയ്താലും സ്‌കൂളിലെത്താം. പതിമൂന്നാം മൈല്‍, കര്‍മംതോടി എന്നിവിടങ്ങളില്‍ നിന്ന് റോഡ് മാര്‍ഗവും പോകാം. ചെര്‍ക്കളയില്‍ നിന്ന് നെല്ലിക്കട്ട - പൈക്ക- മുള്ളേരിയ റൂട്ടില്‍ വന്നാലും കലോത്സവ നഗരിയിലെത്താം.
No comments