റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം ഡിസംബർ 5 മുതൽ 9 വരെ ...വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു
കാറഡുക്ക ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ജില്ലാ കലോത്സവത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. മുള്ളേരിയ കുടുംബരോഗ്യ കേന്ദ്രത്തിന് സമീപത്ത് നിന്നും ആരംഭിച്ച ഘോഷയാത്ര സഹകരണ ആസ്പത്രിക്ക് സമീപം അവസാനിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ, കാറഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് എം.ഗോപാലകൃഷ്ണ , വൈസ് പ്രസിഡണ്ട് എം. ജനനി, കാറഡുക്ക പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ എം നാസർ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം. രത്നാകര, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ എൻ. നന്ദികേശൻ, പഞ്ചായത്തംഗങ്ങളായ എം തമ്പാൻ, രൂപ സത്യൻ, എ പ്രസീജ, , എ കെ അബ്ദുൽ റഹിമാൻ ഹാജി, , പ്രിൻസിപ്പാൾ മീര ജോസ്, പ്രഥമാധ്യാപകൻ എം സഞ്ജീവ, പിടിഎ പ്രസിഡണ്ട് കെ സുരേഷ് കുമാർ, എസ്.എം.എസി ചെയർമാൻ സുരേഷ് മുടാംകുളം, മദർ പിടിഎ പ്രസിഡണ്ട് ഗീത തമ്പാൻ, കെ ശങ്കരൻ, എ വിജയകുമാർ, എം കൃഷ്ണൻ, വാരിജാക്ഷൻ, വിനോദൻ നമ്പ്യാർ, മീഡിയ കമ്മിറ്റി ചെയർമാൻ ഷിഹാബുദ്ധിൻ, രാജേഷ് കുമാർ, രജിത് കാടകം തുടങ്ങിയവർ നേതൃത്വം നൽകി.
No comments