Breaking News

എടത്തോട് കോളിയാറിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു


പരപ്പ : വായ്പ തിരിച്ചടക്കാൻ കഴിയാതെ ദമ്പ തികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. എടത്തോട് അട്ടക്കണ്ടം കോളിയാർ കോളനിയിലെ ദാമോദരൻ(45) ഭാര്യ കെ. രാധ(37) എന്നിവരാണ് മൃഗങ്ങളുടെ ശരീരത്തിലെ ചെള്ളുകളെ കൊല്ലാൻ ഉപയോഗിക്കുന്ന കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇരുവരെയും പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വൈകീട്ടോടെ അയൽവാസികളാണ് ഇരുവരേയും വീട്ടിനകത്ത് അവശനിലയിൽ കണ്ടത്തിയത്. ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തി ച്ചെങ്കിലും ചികിത്സക്കിടെ നില ഗുരുതരമായതിനാൽ ഇന്ന് രാവിലെയാണ് ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആ ശുപത്രിയിലേക്ക് മാറ്റിയത്. രണ്ടുപേരും ചേർന്ന് സ്വകാര്യ ബാങ്കിൽ നിന്നും ഒന്നേകാൽ ലക്ഷത്തോളം രൂപയുടെ വായ്പ എടുത്തിരുന്നു. എന്നാൽ ഇതിന്റെ ഗഡുക്കൾ തിരിച്ചടക്കുന്നതിൽ വീഴ്ചവരുത്തിയതോടെ സ്വകാര്യ ബാങ്കുകാർ സമ്മർദ്ദം ചെലുത്തിയതാണ് ആല്മഹത്യ ചെയ്യാൻ ശ്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു .

No comments