Breaking News

കള്ളപ്പണം കടത്തുന്നതിനിടെ ഐഎൻഎൽ ജില്ലാ വൈസ് പ്രസിഡണ്ട് പിടിയിൽ; പിടിച്ചെടുത്തത് ലക്ഷങ്ങൾ കാസർകോട് മല്ലികാർജുന ക്ഷേത്ര ബസ് സ്റ്റോപ്പിന് സമീപം കാറിൽ നിന്നാണ് പണം കണ്ടെത്തിയത്




കാസര്‍കോട്: ഐഎന്‍എല്‍ ജില്ലാ വൈസ് പ്രസിഡന്റില്‍ നിന്നും രേഖകളില്ലാതെ കടത്തിയ വന്‍ തുക പിടിച്ചെടുത്തു. 20 ലക്ഷത്തിലധികം രൂപയും നാല് ലക്ഷത്തിലധികം മൂല്യം വരുന്ന വിദേശ കറന്‍സിയുമാണ് പിടികൂടി. ഐഎന്‍എല്‍ ജില്ലാ വൈസ് പ്രസിഡണ്ട് മുസ്തഫ തോരവളപ്പിലാണ് പിടിയിലായത്.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്ര ബസ് സ്റ്റോപ്പിന് സമീപത്ത് വച്ച് കാറിനുള്ളിലെ ബാഗില്‍ നിന്ന് പണം കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മുസ്തഫയെ പൊലീസ് പിടികൂടിയത്. പണത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് നേതാവിനെയും ഒപ്പം പണവും കാറും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മുസ്തഫയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

No comments