Breaking News

മലയോര വികസനശിൽപി ജോസഫ് കനകമൊട്ടയെ സ്മരിക്കാൻ പ്രതിമയൊരുങ്ങുന്നു മലയോരഹൈവേ കടന്നു പോകുന്ന പതിനെട്ടാംമൈലിൽ പൂർണ്ണകായ പ്രതിമ സ്ഥാപിക്കും


രാജപുരം: മലയോര വികസനത്തിന് വേണ്ടി ഓടി നടന്ന ജോസഫ് കനകമൊട്ടയ്ക്ക് സ്മാരകമൊരുങ്ങുന്നു.പ്രതിമ നിർമിച്ചാണ് സ്മരിക്കുന്നത്. മലയോര ഹൈവേ, കാഞ്ഞങ്ങാട് -കാണിയൂർ റെയിൽ പാത, കാഞ്ഞങ്ങാട് ചെന്നൈ - ബംഗളൂരു നാഷണൽ ഹൈവേ, ഗോകർണം -കന്യാകുമാരി ടൂറിസ്റ്റ് ഹൈവേ തുടങ്ങിയ നിരവധി പദ്ധതികളുടെ ആശയം കൊണ്ടുവന്ന വ്യക്തിയാണ്. 92 ലെത്തിയിട്ടും മരണം വരെ ഈ പദ്ധതികളുടെ പൂർത്തീകരണത്തിന് വേണ്ടി അക്ഷീണം പ്രയത്നിച്ച പൊതുപ്രവർത്തകനാണ് ജോസഫ് കനകമൊട്ട. കാസർകോട് ജില്ലാ മലയോര വികസന സമിതിയുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ സ്മാരക കമ്മിറ്റിയാണ് പ്രതിമ നിർമിക്കുന്നത്. മലയോര ഹൈവേ കടന്നുപോകുന്ന കോളിച്ചാൽ മാലോം റീച്ചിൽ പതിനെട്ടാം മൈലിൽ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചു സ്ഥലത്താണ് അദ്ദേഹത്തിൻ്റെ പൂർണകായ പ്രതിമ സ്ഥാപിക്കുന്നത്. ഇന്ത്യയിലും വിദേശ രാജ്യ ങ്ങളിലുമായി നിരവധി ശിൽപങ്ങളൊരുക്കി ശ്രദ്ധേയനായ ശിൽപി ചിത്രൻ കുഞ്ഞിമംഗലമാണ് പ്രതിമ തയാറാക്കുന്നത്. ആറടി ഉയരം വരുന്ന ശിൽപം വെങ്കല നിറത്തിൽ ഫൈബറിലാണ് പൂർത്തിയാകന്നത്. ജുബയ്യും പാൻ്റ്സും ധരിച്ച് ഫയലും പിടിച്ചു ള്ള പതിവ് ശൈലിയിലാണ് ശിൽപ രൂപം.കെ.വി കിഷോർ, കെ. ചിത്ര സുദർശൻ എന്നിവർ ശിൽപ നിർമാണത്തിൽ സഹായികളായി. 2020 മാർച്ച് രണ്ടിനാണ് ജോസഫ് കനകമൊട്ട അന്തരിച്ചത്.

No comments