Breaking News

കോട്ടമല സ്കൂളിൽ ദളിത് വിദ്യാർത്ഥിയുടെ മുടി മുറിച്ച കേസ് ; അധ്യാപികയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി


ചിറ്റാരിക്കാൽ: ദളിത് വിദ്യാർത്ഥിയുടെ മുടി മുറിച്ച സംഭവത്തിൽ പ്രതിയായ പ്രഥമാധ്യാപികയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി താൽക്കാലിക ഉത്തരവിലൂടെ വിലക്കി.കോട്ടമല മാർ ഗ്രിഗോറിയോസ് സ്മാരക യു.പി സ്കൂൾ പ്രഥമാധ്യാപിക ഷെർലി ജോസഫിന്റെ അറസ്റ്റാണ് ഈ മാസം 14 വരെ തടഞ്ഞത്. അധ്യാപികയുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.അപ്പീൽ നൽകുന്നതിന് കൂടുതൽ സമയം അനുവദിച്ചു തരണമെന്ന അപേക്ഷയെ തുടർന്നാണ് നിലവിലുള്ള വിധി നീട്ടിക്കൊണ്ട് കോടതി ഉത്തരവായത്. സ്കൂൾ അസംബ്ലിക്ക് ശേഷമാണ് വിദ്യാർത്ഥിയുടെ നീട്ടി വളർത്തിയ മുടി മുറിച്ചത്.ഒക്ടോബർ 19നാണ് സംഭവം പട്ടികജാതി വർഗ അതിക്രമ നിരോധന നിയമം, ബാലവകാശ നിയമം തുടങ്ങിയ വകുപ്പ് ചേർത്താണ് അധ്യാപികക്കെതിരെ ചിറ്റാരിക്കാൽ പാലീസ് കേസെടുത്തത്. കാസർകോട് എസ് എം എസ് ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്.

No comments