Breaking News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീക ചൂഷണത്തിനിരയാക്കി; അധ്യാപകനെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു


കാസർഗോഡ് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീക ചൂഷണത്തിനിരയാക്കിയെന്ന കേസിൽ അധ്യാപകൻ പോക്സോ നിയമപ്രകാരം അറസ്റ്റിലായി. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ ഹമീദ് (44) ആണ് അറസ്റ്റിലായത്. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ 12 കാരിയായ പെൺകുട്ടിയുടെ പരാതിയിലാണ് കുമ്പള പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡിപ്പിച്ചതായുള്ള വിവരം പെൺകുട്ടി കൂട്ടുകാരികളോട് പറഞ്ഞതോടെയാണ് ഇവർ വീട്ടിൽ വിവരം അറിയിച്ചത്. തുടർന്ന് കുട്ടിയുടെ മാതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് പിന്നീട് പോക്സോ നിയമപ്രകാരം കേസെടുത്ത് അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

No comments