സ്ത്രീകൾ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയ യുവാവ് അറസ്റ്റിൽ
പരപ്പ: ഭാര്യവീട്ടിന് സമീപം ചാലിൽ കുളിക്കുകയായിരുന്ന സ്ത്രീകളെ ഒളിഞ്ഞുനോക്കി ലൈംഗീക ചേഷ്ടകാണിച്ച യുവാവിനെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റുചെയ്തു. പരപ്പ കാരാട്ടെ ഭാര്യവീട്ടിൽ താമസിക്കുന്ന കുറ്റിക്കോൽ മുന്നാട് ഇട്ടക്കാട് ഹൗസിൽ വെളുത്തന്റെ മകൻ എച്ച്.രാജേഷ്(33)നെയാണ് അറസ്റ്റുചെയ്തത്. അറസ്റ്റുചെയ്തതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രാജേഷിനെ വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാംരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം ഉച്ചക്ക് 12.30 ഓടെ നെല്ലിയറ കോളനിയിൽ നെല്ലിയറ പാലത്തിനടുത്തുള്ള ചാലിൽ സ്ത്രീകൾ കുളിക്കുന്നത് ഒളിഞ്ഞുനോക്കുന്നതായി പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എസ്ഐയും സംഘവും രാജേഷിനെ കയ്യോടി പിടികൂടി കേസെടുത്തത്.
No comments