മാരക മയക്കുമരുന്നായ എംഡി.എം എ യുമായി യുവാവിനെ നീലേശ്വരം പൊലിസ് അറസ്റ്റ് ചെയ്തു
നിലേശ്വരം : മാരക മയക്കുമരുന്നായ എംഡി.എം എ യുമായി യുവാവിനെ നീലേശ്വരം പൊലിസ് അറസ്റ്റ് ചെയ്തു. പടന്നക്കാട് സ്വദേശിയും നിടുങ്കണ്ടയിലെ ക്വാട്ടേഴ്സിൽ താമസക്കാരനുമായ പി.ചന്ദ്രന്റെ മകൻ പി.വി.ഷ്ണു (27) വിനെയാണ് നീലേശ്വരം പൊലിഇൻസ്പെക്ടർ കെ.പ്രേംസദന്റെ നിർദ്ദേശപ്രകാരം എസ്.ഐ കെ.വിനോദ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. ഇയാളിൽ നിന്നു 01.7 ഗ്രാം എം.ഡി.എയും പിടിച്ചെടുത്തു. വിഷ്ണുവിനെ അറസ്റ്റു ചെയ്ത സംഘത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ,സുഭാഷ്, ഗിരീഷ്,ദിലീഷ്, സിവിൽ പെലിസ് ഓഫീസർ ബിനീഷ്, എന്നിവരും ഉണ്ടായിരുന്നു.

No comments