Breaking News

എം.ഐ.സി പെരുമ്പട്ട മേഖല സമ്മേളനം സമാപിച്ചു സമസ്ത വൈസ് പ്രസിഡണ്ടും ,എം.ഐ.സി .ജനറൽ സെക്രട്ടറിയുമായ , യു.എം.അബ്ദുൽ റഹ്‌മാൻ മൗലവി ഉദ്ഘാടനം ചെയ്തു


പെരുമ്പട്ട : ഡിസംബർ 22,23,24,തീയതികളിൽ ചട്ടഞ്ചാൽ മാഹിനാബാദ്‌ മലബാർ ഇസ്‌ലാമമിക് കോംപ്ലക്‌സിന്റെ മുപ്പതാം വാർഷികവും, സനദ് ദാന സമ്മേളനത്തിന്റെയും പ്രചരണാർത്ഥം സംഘടിപ്പിച്ച എം.ഐ.സി.പെരുമ്പട്ട മേഖല സമ്മേളനം പെരുമ്പട്ട സി.എം.ഉസ്താദ് നഗറിൽ  സമാപിച്ചു.

   വൈകുന്നേരം ആമ്പിലേരി ബദർ മസ്ജിദ് പരിസരത്ത് നിന്നും  എം.ഐ.സി.വിദ്യാർത്ഥികളും  മഹല്ല് പ്രതിനിധികളും സമസ്ത നേതാക്കളും പ്രവർത്തകരും അണിനിരന്ന് .   പെരുമ്പട്ട സമ്മേളന നഗരി വരെ വിളംബര റാലി നടത്തി.

  മഖാം സിയാറത്തിന് ശേഷം എം.ഐ.സി.പെരുമ്പട്ട മേഖല പ്രസിഡന്റ്  വി.പി.നൂറുദ്ദീൻ ഹിഷാമി , പതാക ഉയർത്തി.

    മഗ്രിബ് നിസ്കാര ശേഷം എം.ഐ.സി.വിദ്യാർത്ഥികൾ .ഖവാലി , ഗസൽ , മാഷപ്പ്  തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ചു.

 പൊതു സമ്മേളനം.  സമസ്ത വൈസ് പ്രസിഡണ്ടും ,എം.ഐ.സി .ജനറൽ സെക്രട്ടറിയുമായ  ,യു.എം.അബ്ദുൽ റഹ്‌മാൻ മൗലവി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ പി.പി.കുഞ്ഞബ്ദുള്ള ഹാജി പെരുമ്പട്ട അധ്യക്ഷനായി.

 പെരുമ്പട്ട ജുമാമസ്ജിദ് ഖത്തീബ് അബുൽ നാസർ അൽ ഹാദി പ്രാർത്ഥനക്ക് നേതൃത്വം നൽകി.  എം.ഐ.സി.വർക്കിംഗ് സെക്രട്ടറി ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട് അനുഗ്ര ഭാഷണം നടത്തി.  എം.ഐ.സി.ദാറുൽ ഇർഷാദ് അക്കാദമി പ്രിൻസിപ്പൽ ജാബിർ ഹുദവി ചാനടക്കം, എം.ഐ.സി.സ്ഥാപനങ്ങളേ  പരിചയപ്പെടുത്തി സംസാരിച്ചു.

 തൃക്കരിപ്പൂർ സംയുക്ത ജമാഅത്ത് വൈസ് പ്രസിഡന്റ് ടി.പി.അബ്ദുൽ കരീം ഹാജി യു.എം.ഉസ്താദിനെ ഷാൾ അണിയിച്ച്‌  ആദരിച്ചു. അൻവർ മുഹ്‌യിദ്ദീൻ ഹുദവി മുഖ്യ പ്രഭാഷണം നടത്തി.

  യൂനുസ് ഫൈസി( ട്രഷറർ   ജില്ല എസ്.കെ.എസ്.എസ്.എഫ്), സ്വാദിഖ് മൗലവി(എസ്.കെ.എസ്.എസ്.ജില്ല.ഓർഗനൈസിങ് സെക്രട്ടറി),അബ്ദുൽ മജീദ് മൗലവി ( പ്രസിഡന്റ് പെരുമ്പട്ട റെയ്ഞ്ച് ) , പി.സി.ഇസ്മായിൽ( വൈസ് പ്രസിഡന്റ്, വെസ്സ് എളേരി ഗ്രാമപഞ്ചായത്ത്)

എംസി.അബ്ദുല്ല( സെക്രട്ടറി  .എം.ഐ.സി.പെരുമ്പട്ട മേഖല) ,അൻവർ സാദാത്ത് ( കൺവീനർ   സ്വാഗത സംഘ കമ്മറ്റി) , 

പി.കെ.ലത്തീഫ്.(ട്രഷറർ .എം.ഐ.സി.പെരുമ്പട്ട മേഖല കമ്മിറ്റി)  എംസി.റിയാസ് ഫൈസി , മുസ്തഫ മൗലവി , സുഹൈൽ .പി.പി.സി. സംസാരിച്ചു.

മേഖലയിലെ മഹല്ലുകളേ പ്രതിനിധീകരിച്ച് 

പി.അബ്ദുൽ ഹമീദ് ഹാജി പെരുമ്പട്ട, ജാതിയിൽ ഹസൈനാർ,കുന്നുംകൈ വെസ്റ്റ്. ഉമർ മൗലവി മൗകോട് ജമാഅത്ത്, ടി.അബ്ദുൽ സലാം ഹാജി ഓട്ടപ്പടവ്, അഹ്‌മദ്‌ ഗുരുക്കൾ അരിയങ്കല്ല്, മെയ്തീൻ കുഞ്ഞി മാസ്റ്റർ കമ്പല്ലൂർ , കെ.പി.അബ്ദുല്ല കുന്നുംകൈ ഈസ്റ്റ്,ലുഖ്മാൻ അസ്അദി അമത്തല ജമാഅത്ത്,  റഊഫ്  ഹാജി  അത്തൂട്ടി, അറബി ഹാജി മുക്കട , ഷൗക്കത് പോത്താംകണ്ടം  തുടങ്ങിയവർ സംബന്ധിച്ചു.


No comments