കാനന മധ്യത്തിലെ കാൽപന്ത് കളി ആവുള്ളക്കോട് വീ വൺ ആർട്സ് & സ്പോർട്ട്സ് ക്ലബ് സംഘടിപ്പിച്ച സിക്സ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘാടന മികവ് കൊണ്ട് ശ്രദ്ധേയമായി
വെള്ളരിക്കുണ്ട് : വീ വൺ ആർട്സ് ആന്റ് സ്പോർട്ട്സ് ക്ലബ് ആവുള്ളക്കോട് സംഘടിപ്പിച്ച സിക്സ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘാടന മികവ് കൊണ്ട് ശ്രദ്ധേയമായി. വനം വകുപ്പിന്റെ പ്രത്യേക അനുമതിയോടെ കായിലംകോട് വനമേഖലയിലെ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഗ്രൗണ്ടിൽ മലയോര മേഖലയിലെ മുപ്പത്തിരണ്ടോളം ടീമുകൾ പങ്കെടുത്തു സ്ത്രീകളുo കുട്ടികളും ചെറുപ്പക്കാരും അടങ്ങുന്ന സംഘാടക നിര ഏറെ പ്രത്യേകതയും മാതൃകയുമായി . പതിനായിരം രൂപയുടെ ക്യാഷ് അവാർഡും, ട്രോഫിയും നേടി ലുക്ക്മാൻ എഫ്.സി നെക്ലി ഒന്നാമതായി. എഫ് സി ചിറങ്കടവ് ആറായിരം രൂപയും ട്രോഫി യും നേടി റണ്ണേഴ്സ് അപ് ആയി.
യോഗത്തിൽ മിഥുൻ ദാസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത ഗം സിൽവി ജോസഫ് ഉത്ഘാടനകർമ്മം നിർവ്വഹിച്ചു. ബാബു കോഹിനൂർ ട്രോഫി വിതരണം ചെയ്തു. വന സംരക്ഷണ സമിതി പ്രസിഡണ്ട് ജോസ് സെബാസ്റ്റ്യൻ, ഊരുമൂപ്പത്തി സത്യ മധു, രാമചന്ദ്രൻ ആവുള്ളക്കോട്, കൃഷ്ണൻ കുട്ടി എന്നിവർ സംസാരിച്ചു. വിഷ്ണു എം സ്വാഗതവും ശ്യാം ചന്ദ്രൻ നന്ദിയും പറഞ്ഞു.


No comments