Breaking News

തൊഴിലുറപ്പ് ജോലിക്കിടെ കാലിൽ കാർ കയറിയിറങ്ങി വീട്ടമ്മക്ക് ഗുരുതര പരിക്ക്


കാഞ്ഞങ്ങാട് : തൊഴിലുറപ്പ് ജോലിക്കിടയിൽ കാലിൽ കാർ കയറിയിറങ്ങി വീട്ടമ്മക്ക് ഗുരുതരമായി പരിക്കേറ്റു. വീട്ടമ്മയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവണീശ്വരം പാണംതോട്ടെ അമ്പുവിന്റെ ഭാര്യ പി. നാരായണിക്ക് (67) ആണ് പരിക്കേറ്റത്.

കഴിഞ്ഞദിവസം പാണംന്തോട്ട് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് തൊഴിലുറപ്പ് ജോലിക്കിടെ ഉച്ച സമയത്ത് വിശ്രമിക്കുന്നതിനിടയിലാണ് അപകടം. ഗേറ്റിന് സമീപം ഇരിക്കുകയായിരുന്നു നാരായണി. ഈ സമയം വീട്ടുടമ വീട്ടിലേക്ക് ഓടിച്ചു വന്ന കാറാണ് കാലിൽ കയറിയത്. വലതുകാലിന് മുകളിൽ കൂടി ടയർ കയറിയിറങ്ങുകയായിരുന്നു. എല്ല് പൊട്ടി ഗുരുതര പരിക്കേറ്റ നാരായണി നീലേശ്വരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാറോടിച്ച നാരായണനെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു .

No comments