Breaking News

സ്‌കൂള്‍ ഗെയിംസ് വടംവലി ചാമ്പ്യന്‍ഷിപ്പ് : ചിറ്റാരിക്കാല്‍ സബ്ബ് ജില്ലക്ക് ഇരട്ട കിരീടം


കാഞ്ഞങ്ങാട് : സ്കൂൾ ഗെയിംസിന്റെ ഭാഗമായി കുണ്ടംകുഴിയിൽ നടന്ന ആൺ-പെൺകുട്ടികളുടെ ജില്ലാ വടംവലി ചാമ്പ്യൻഷിപ്പിൽ ചിറ്റാരിക്കാൽ സബ്ബ് ജില്ലക്ക് ഇരട്ട കീരീടം . പെൺകുട്ടികളുടെ മൽസരത്തിൽ കാസർകോട് സബ്ബ് ജില്ലയെയും ആൺകുട്ടികളുടെ മൽസരത്തിൽ ഹൊസ്ദുർഗ് സബ്ബ് ജില്ലയെയാണ് പരാജയപ്പെടുത്തിയത്. പെൺകുട്ടികളുടെ വിഭാഗത്തിൽ ബേക്കൽ സബ്ബ് ജില്ലയും ആൺകുട്ടികളുടെ വിഭാഗത്തിൽ കാസർകോടും മൂന്നാം സ്ഥാനം നേടി. കാസർകോട് റവന്യൂ ജില്ലാ സ്പോർട്സ് ആന്റ് ഗെയിം സെക്രട്ടറി

എൻ എം ഷുക്കൂർ ചിറ്റാരിക്കാൽ സബ് ജില്ലാ സെക്രട്ടറി ഇ.വി.സുനിൽ കുമാർ കായിക അധ്യാപകരായ വാസന്തി കുണ്ടംകുഴി ടി ജിതിന് ,വടംവലി അസോസിയേഷൻ ജില്ല ജോയിന്റ് സെക്രട്ടറി രതീഷ് വെള്ളച്ചാൽ കമ്മറ്റിയംഗം ബാബു കോട്ടപ്പാറ എന്നിവർ മൽസരം നിയന്ത്രിച്ചു.

No comments