Breaking News

മകളെ മാപ്പ്... ബളാൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി


വെള്ളരിക്കുണ്ട് : വണ്ടിപെരിയാറിൽ ആറ് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയേ രക്ഷപ്പെടാൻ സഹായിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ചും ഇരയ്ക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കെ പി സി സി ആഹ്വാനപ്രകാരം..മകളേ മാപ്പ്.. എന്ന പേരിൽ ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സായാഹ്ന ധർണ കർഷക കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു. കോൺഗ്രസ്‌ ബളാൽ മണ്ഡലം പ്രസിഡന്റ്‌ എം പി ജോസഫ് അധ്യക്ഷത വഹിച്ചു.കെ പി സി സി മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ,ബളാൽ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ സണ്ണി കള്ളുവേലിൽ, ജോസ് മണിയങ്ങാട്ട്,മോൻസി ജോയ്,ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ്,പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം രാധമണി,ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ്‌ സിബിച്ചൻ പുളിങ്കാല,ബ്ലോക്ക് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി പിസി രഘു നാഥൻ,ജിമ്മി ഇടപ്പാടി,കെപിസിസി മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ്‌ മുഹമ്മദ്‌ ശിഹാബ്,പത്മാവതി, വി ജെ ആൻഡ്രൂസ്,ജോസ് വടക്കെപ്പറമ്പിൽ എന്നിവർ സംസാരിച്ചു

No comments