Breaking News

ചെറുവത്തൂരിലെ കണ്‍സ്യൂമര്‍ഫെഡിന്റെ ബീവറേജ് ഔട്ട്‌ലെറ്റില്‍ പരിശോധനയ്ക്ക് എത്തിയ കണ്‍സ്യൂമര്‍ ഫെഡ് ഉദ്യോഗസ്ഥരേയും ചുമട്ടുതൊഴിലാളികളും നാട്ടുകാരും തടഞ്ഞു




ചെറുവത്തൂരിലെ കണ്‍സ്യൂമര്‍ഫെഡിന്റെ ബീവറേജ് ഔട്ട്‌ലെറ്റില്‍ പരിശോധനയ്ക്ക് എത്തിയ കണ്‍സ്യൂമര്‍ ഫെഡ് ഉദ്യോഗസ്ഥരേയും ചുമട്ടുതൊഴിലാളികളും നാട്ടുകാരും തടഞ്ഞു. എക്സൈസ് ഉദ്യോഗസ്ഥർ കൊപ്പമാണ് കൺസ്യൂമർ ഫെഡ് ഉദ്യോഗസ്ഥർ എത്തിയത് പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥരും എക്‌സൈസ് സംഘവും തിരിച്ചു പോയി. യാതൊരു പ്രതിഷേധവും ഇല്ലാതെ വന്‍ വില്‍പ്പന ഉണ്ടായിരുന്ന ബീവറേജ് ഔട്ട്‌ലെറ്റ് പിറ്റേദിവസം തന്നെ അടച്ചുപൂട്ടിയതിന്റെ കാരണം പറയണ മെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല

കണ്‍സ്യൂമര്‍ ഫെഡ് കാസര്‍കോട് അസിസ്റ്റന്റ് റീജ്യണല്‍ മാനേജര്‍ പി.വി.ശൈലേഷ് ബാബു, കണ്ണൂര്‍ അസിസ്റ്റന്റ് റീജ്യണ്‍ മാനേജര്‍ സുധീര്‍ബാബു, മാര്‍ക്കറ്റിംങ്ങ് മാനേജര്‍ വേണുഗോപാല്‍, ഉദ്യോഗസ്ഥരായ മനോജ്കുമാര്‍, ശ്രീജിത്ത്, വി.ജിജു, ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ദിലീപ് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പരിശോധനക്കെത്തിയത്.

ചെറുവത്തുരിലെ മദ്യശാലയിൽ കണക്കെടുപ്പിനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു

No comments