ഉദുമയിൽ കുറ്റിക്കാട്ടിൽ വളർത്തിയ കഞ്ചാവുചെടി എക്സൈസ് പിടിച്ചു
ഉദുമ : വ്യക്തിയുടെ പറമ്പിൽനിന്ന് കഞ്ചാവുചെടി എക്‌സൈസ് സംഘം നീക്കി. ഉദുമ പടിഞ്ഞാർ ഒദോത്തെ പറമ്പിലുള്ള ക്വാർട്ടേഴ്സിന്റെ സമീപത്തെ കുറ്റിക്കാട്ടിൽ വളരുകയായിരുന്ന ഒന്നരമീറ്റർ ഉയരമുള്ള ശിഖിരങ്ങളോടുകൂടിയ ചെടിയാണ് നശിപ്പിച്ചത്.
എക്‌സൈസ് സൈബർ സോഷ്യൽ മീഡിയ വഴി വന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് നർക്കോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ പി.ജി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്.
സംഭവത്തിൽ കേസെടുത്തെങ്കിലും ആരെയും പ്രതി ചേർത്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ഇൻസ്‌പെക്ടർ അറിയിച്ചു.പ്രിവന്റീവ് ഓഫീസർ കെ.വി. മുരളി, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.ആർ. പ്രജിത്ത്. മഞ്ജുനാഥൻ, സോനു സെബാസ്റ്റ്യൻ, മെയ്‌മോൾ ജോൺ എന്നിവരാണ് പരിശോധകസംഘത്തിലുണ്ടായിരുന്നത്.
No comments