Breaking News

ബളാൽ പഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ ദർശന ഓഡിറ്റോറിയത്തിൽ നടന്നു പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു

വെള്ളരിക്കുണ്ട് : ബളാൽ  ഗ്രാമപഞ്ചായത്തിലെ 2024--25 വാര്‍ഷിക പദ്ധതി രൂപവത്കരണത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്കുള്ള  പ്രത്യേക ഗ്രാമസഭ യോഗം ചേർന്നു..

വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ നടന്ന ഗ്രാമസഭപ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷവഹിച്ചു. പഞ്ചായത്ത്‌ സ്ഥിരം സമിതി അംഗങ്ങളായ അലക്സ് നെടിയകാലയിൽ, മോൻസി ജോയ്, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ്, പഞ്ചായത്ത്‌ അംഗങ്ങളായ ജോസഫ് വർക്കി ,  പി. സി. രഘു നാഥൻ നായർ , വിനു. കെ. ആർ, കെ. വിഷ്ണു, സന്ധ്യ ശിവൻ, ബിൻസി ജെയിൻ, പി. പത്മാവധി , എം. അജിത , വനിതാ ശിശു വികസന ഓഫിസർ ജിനി. പി. എന്നിവർ പ്രസംഗിച്ചു.പഞ്ചായത്ത്‌ സെക്രട്ടറി അജയഘോഷ് ശുചിത്വപ്രതിജ്ഞ ചൊല്ലി കൊടുത്തു.

No comments