Breaking News

ക്രിസ്മസ് രാവിൽ ബേക്കലിന്റെ മണ്ണിൽ പാട്ടിന്റെ തിരയിളക്കം സൃഷ്ടിച്ച് എം.ജി ശ്രീകുമാർ


ബേക്കൽ: ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ നാലാം ദിനമായ ക്രിസ്മസ് രാവിൽ ആഘോഷത്തിന്റെയും ആലാപനത്തിന്റെയും അലയൊലികൾ തീർത്ത് പ്രശസ്ത പിന്നണി ഗായകൻ എം.ജി ശ്രീകുമാറിന്റെ നേതൃത്വത്തിൽ മെഗാ മ്യൂസിക് നൈറ്റ് അരങ്ങേറി. മലയാളികൾ ഹൃദയത്തോട് ചേർത്ത നിരവധി ഗാനങ്ങൾ വേദിയിലെത്തി. സ്വാമിനാഥ പരിപാലയാം സുമാം.. എന്ന ഗാനത്തോടെയായിരുന്നു തുടക്കം. ക്രിസ്മസ് രാവായതിനാൽ നിരവധി പേരാണ് ബേക്കലിലെത്തിയത്. ഗായകരായ മൃദുല വാരിയർ , അഞ്ജു, ഹനൂന, താര, റഹ്മാൻ എന്നിവരും വിവിധ ഗാനങ്ങൾ  ആലപിച്ചു. 

ഫോട്ടോ: ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി പ്രശസ്ത പിന്നണിഗായകൻ എം ജി ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടന്ന മെഗാ മ്യൂസിക് നൈറ്റ്

No comments